Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mosquitoes

Palakkad

കൊ​തു​കു​നി​റ​ഞ്ഞ് മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​നി​ലെ അ​ഴു​ക്കു​ചാ​ലു​ക​ൾ

വ​ട​ക്ക​ഞ്ചേ​രി: മ​ഴ​പെ​യ്താ​ൽ വെ​ള്ളം​പൊ​ങ്ങി ദു​രി​ത​ക്ക​യ​മാ​കു​ന്ന മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ലെ മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​നി​ൽ ചാ​ലു​ക​ളി​ൽ നി​ന്നു​യ​രു​ന്ന​ത് ദു​ർ​ഗ​ന്ധ​വും കൊ​തു​കു പ​ട​യും.
ഷി​ഗെ​ല്ല പോ​ലെ മ​ലി​ന​ജ​ല​ത്തി​ൽ​നി​ന്നു​ള്ള രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​സ​ര ശു​ചി​ത്വം ന​ട​ത്തു​വാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് മു​ട​പ്പ​ല്ലൂ​രി​ലെ കാ​ന​ക​ൾ വൃ​ത്തി​യാ​ക്ക​ൽ​ച​ട​ങ്ങ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ മ​ഴ​പെ​യ്താ​ൽ വെ​ള്ളം താ​ഴേ​ക്കൊ​ഴു​കി പോ​കാ​ൻ വ​ഴി തു​റ​ക്കാ​ത്ത​തി​നാ​ൽ വെ​ള്ളം ചാ​ലി​ൽ​ത​ന്നെ കെ​ട്ടി​നി​ൽ​ക്കു​ന്ന സ്ഥി​തി തു​ട​രു​ക​യാ​ണ്. മ​ഴ വി​ട്ടു​നി​ൽ​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് ഇ​തി​ൽ കൊ​തു​കും കൂ​ത്താ​ടി​യും നി​റ​യു​ക​യാ​ണി​പ്പോ​ൾ.

വൈ​കു​ന്നേ​ര​മാ​യാ​ൽ കൊ​തു​കു​പ​ട നി​റ​ഞ്ഞ് ടൗ​ണി​ൽ നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നു യാ​ത്ര​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും പ​റ​യു​ന്നു. മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ താ​ഴെ പു​ഴ​യി​ലേ​ക്കു വ​ഴി​തു​റ​ന്നാ​ൽ ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.
എ​ന്നാ​ൽ അ​ഴു​ക്കു​ചാ​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ര​ണ്ടു​ത​വ​ണ​യാ​യി ല​ക്ഷ​ങ്ങ​ളേ​റെ ചെ​ല​വ​ഴി​ച്ച​ത​ല്ലാ​തെ വെ​ള്ള​ക്കെ​ട്ടി​ന് ഇ​പ്പോ​ഴും പ​രി​ഹാ​രം കാ​ണു​ന്നി​ല്ല.

പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തു​വ​രു​മെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​ർ പ​റ​ഞ്ഞു.

Latest News

Corehub Up